ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്,അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ലെന്ന് എസ്എസ് രാജമൗലി

google news
raja
'ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. 

 ലോകവേദിയില്‍ ആര്‍ആര്‍ആര്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. എന്തായാലും അവാര്‍ഡുകള്‍ സംബന്ധിച്ച് തന്‍റെ കാഴ്ചപ്പാട് വിശദമാക്കുകയാണ് എസ്എസ് രാജമൗലി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

'ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. 

ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിന്‍റെ കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. അത് എന്‍റെ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്"- രാജമൌലി പറഞ്ഞു.
 

Tags