ജപ്പാനില്‍ ഭൂചലനത്തില്‍ പെട്ട് എസ് എസ് രാജമൗലിയും കുടുംബവും; സുരിക്ഷിതരെന്ന് മകന്‍

rajamouli

ആര്‍ ആര്‍ ആറിന്റെ പ്രദര്‍ശനത്തിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ സംവിധായകന്‍ എസ് എസ് രാജമൌലിക്കും കുടുംബവും നേരിട്ട ഭൂകമ്പമാണ് സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.  രാവിലെ തന്റെ സ്മാര്‍ട്ട് വാച്ചില്‍ ഭൂകമ്പ മുന്നറിയിപ്പ് വന്നിരുന്നുവെന്നും ഏതാനം നിമിഷങ്ങള്‍ക്കകം ഭൂകമ്പം അനുഭവപ്പെട്ടു എന്നും രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു.
താരത്തിന്റെ പോസ്റ്റിന് പിന്നാലെ എല്ലാവരും സുരക്ഷിതരല്ലെന്നും വേഗം തിരികെ വരൂ എന്നും പ്രതികരണമറിയിച്ച് നിരവധി പേരെത്തിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രതയുള്ള ഭൂചലനമാണ് ജപ്പാനില്‍ രേഖപ്പെടുത്തിയത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ തങ്ങള്‍ 28ാംനിലയിലായിരുന്നുവെന്നാണ് കാര്‍ത്തികേയ പോസ്റ്റില്‍ പറഞ്ഞത്.


'ഭൂകമ്പത്തിന്റെ മുന്നറിയിപ്പ്: ശക്തമായ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശാന്തമായിരിക്കുക, സുരക്ഷിതമായ ഒരിടത്ത് അഭയം തേടുക. (ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി)'  എന്നായിരുന്നു സ്മാര്‍ട്ട് വാച്ചില്‍ വന്ന മുന്നറിയിപ്പ്. ഭൂകമ്പത്തില്‍ താന്‍ പരിഭ്രാന്തനായെങ്കിലും തന്റെ ചുറ്റുമുള്ള ജപ്പാന്‍കാര്‍ക്ക് ഒരു കുലുക്കവുമില്ലെന്നായിരുന്നു താരം കുറിച്ചത്.

Tags