ശ്രീനാഥ് ഭാസിയും ഷൈൻ ടോമും അന്ന രാജനും പ്രധാനവേഷത്തിൽ ; 'തേരി മേരി' ചിത്രീകരണം ആരംഭിച്ചു

theri meri

 ശ്രീനാഥ് ഭാസിയും ഷൈൻ ടോമും  പ്രധാനവേഷത്തിൽ എത്തുന്ന   തേരി മേരി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ആരതി ഗായത്രി ദേവിയാണ് ചിത്രം  തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്  . തെലുങ്കു താരം ശ്രീരംഗ സുധയാണ് നായിക. അന്ന രേഷ്മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്. കെ., സമീർ ചെമ്പായിൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 16 ശനിയാഴ്‌ച്ച വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലായിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അലക്സ് തോമസ്, ബബിതാ ബാബു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം. അലക്സ് തോമസ് ഫസ്റ്റ് ക്ലാപ്പു നൽകി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന രണ്ടു യുവാക്കളുടെ ജീവിതമാണ് ഈ ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നത്.

ഇർഷാദ് അലി, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിത ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Tags