ശ്രീനാഥ് ഭാസി നായകനാകുന്ന ‘പൊങ്കാല’യുടെ ചിത്രീകരണം ആരംഭിച്ചു

ponkala
ponkala

ഗ്ലോബൽ പിക്ചേഴ്സ് എൻ്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ ഡോണ തോമസ്, നിർമ്മിച്ച് എ ബി ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന സിനിമയുടെ ചിത്രീകരണം ചെറായി കടപ്പുറത്ത് ആരംഭിച്ചു.

ശ്രീനാഥ് ഭാസി, കെ ജി എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരാണ് സഹനിർമ്മാതാക്കൾ. വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഹാർബറിലെ ഇരു വിഭാഗങ്ങൾക്കിടയിലെ ശക്തമായ കിടമത്സരത്തിൻ്റെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രമായിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു.

വലിയ താരനിരയോടെയാണ് ചിത്രം എത്തുന്നത്. ശ്രീനാഥ് ഭാസി നായകനാവുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബിബിൻ ജോർജ്, സുധീർ കരമന, ഷമ്മി തിലകൻ, അലൻസിയർ, സൂര്യ കൃഷ്, സാദ്ദിഖ്, ഡ്രാക്കുള സുധീർ, മാർട്ടിൻ മുരുകൻ, കിച്ചു ടെല്ലസ്, റോഷൻ മുഹമ്മദ്, യാമി സോന, ദുർഗ കൃഷ്ണ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം തരുൺ ഭാസ്കര്‍, എഡിറ്റിംഗ് സൂരജ് അയ്യപ്പൻ, കലാസംവിധാനം ബാവ, മേക്കപ്പ് അഖിൽ ടി രാജ്, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, പ്രൊഡക്ഷൻ മാനേജേഴ്സ് സുനിൽ, അതുൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെമീജ് കൊയിലാണ്ടി, നിർമ്മാണ നിർവ്വഹണം വിനോദ് പറവൂർ. വൈപ്പിൻ, ചെറായി, മുനമ്പം ഭാഗങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അമൽ അനിരുദ്ധ്.

Tags