ശ്രീശാന്ത് ബോളിവുഡിലേക്ക്; ഹിന്ദി സിനിമയില്‍ പാടി അഭിനയിക്കുന്നു
sreeshanth

ശ്രീശാന്ത് ബോളിവുഡിലേക്ക്; ഹിന്ദി സിനിമയില്‍ പാടി അഭിനയിക്കുന്നുക്രിക്കറ്റ് താരം ശ്രീശാന്ത് സിനമാപിന്നണി ഗായകനാവുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതല്‍ സജീവമാവുകയാണ് ശ്രീശാന്ത്. 

സഹോദരി ഭര്‍ത്താവ് മധുബാലകൃഷ്ണനെ പോലെ ശ്രീശാന്തും പാട്ടുകാരനായെത്തുകയാണ്. ആദ്യ ഗാനം ഹിന്ദി ഭാഷയിലാണ്. കളിക്കളം പോലെ അനായാസമല്ല ശ്രീശാന്തിന് പാട്ടുകള്‍. പക്ഷെ പാട്ടും സിനിമയും ടി.വി ഷോകളും സജീവമാക്കാനാണ് തീരുമാനം.

'ആദ്യമായി ഞാന്‍ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തില്‍ തന്നെയാണ് പാടുന്നത്. അളിയന്‍ സ്ഥിരമായി പാടുന്ന സ്റ്റുഡിയോയിലാണ് ആദ്യമായി പാടാനും എത്തിയത്.'-ശ്രീശാന്ത് പറയുന്നു.

മലയാളിയായ സജി പാലുരാന്‍ സംവിധാനം ചെയ്യുന്ന ഐറ്റം നമ്പര്‍ 1 ഹിന്ദി സിനിമയില്‍ മലയാളിയായ സജീവ് മംഗലത്താണ് സംഗീത സംവിധാനം. 'വെറൈറ്റി പാട്ട് വേണമെന്നാണ് സജി ചേട്ടന്‍ എന്നോട് പറഞ്ഞത്. ചെയ്ത് കഴിഞ്ഞപ്പോള്‍ ആരെകൊണ്ട് പാടിക്കണമെന്ന ചിന്തയായി. മധു ബാലകൃഷ്ണന്‍ എന്റെ സുഹൃത്താണ്. ശ്രീശാന്ത് പാടുമെന്ന കാര്യം മധുവിലൂടെയാണ് അറിയുന്നത്. അങ്ങനെ ശ്രീശാന്തിനെ കൊണ്ട് പാട്ട് പാടിക്കാന്‍ തീരുമാനിക്കുകയായിരുന്നു'- ശ്രീശാന്ത്.

ദേശീയ തലത്തില്‍ ലീഗ് മത്സരങ്ങളിലും മറ്റും കളി തുടരുന്ന ശ്രീശാന്ത് അഭിനയവും സിനിമയും ഒപ്പം കൊണ്ടു പോകാനാണ് തീരുമാനം.

Share this story