പ്രശസ്ത ബം​ഗാളി നടി ശ്രീലാ മജുംദാർ അന്തരിച്ചു

google news
sreela majumdar

കൊൽക്കത്ത: പ്രശസ്ത ബം​ഗാളി നടി ശ്രീലാ മജുംദാർ അന്തരിച്ചു. 65 വയസ്സായിരുന്നു. കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. ബം​ഗാളി സിനിമയ്ക്ക് കനത്ത നഷ്ടമാണ് ശ്രീലയുടെ വിയോ​ഗത്തോടെയുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു.

മൃണാൾ സെൻ, ശ്യാം ബെന​ഗൽ, പ്രകാശ് ഝാ തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട നടി കൂടിയായിരുന്നു ശ്രീലാ മജുംദാർ. 43 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൃണാൾ സെൻ സംവിധാനം ചെയ്ത ഏക്ദിൻ പ്രതിദിൻ, ഖരീജ്, അകാലെർ സന്ധാനേ എന്നീ ചിത്രങ്ങളിലെ ശ്രീലയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. 

ശ്യാം ബെന​ഗൽ സംവിധാനംചെയ്ത മൺടി, പ്രകാശ് ഝാ ഒരുക്കിയ ദമുൽ, ഉത്പലേന്ദു ചക്രബർത്തിയുടെ ഛോഖ് എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. കഴിഞ്ഞവർഷം പുറത്തിറങ്ങിയ പാലാൻ ആണ് അവസാനചിത്രം.