"ശ്രീ മുത്തപ്പൻ" സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

google news
sdf


 ആചാര വിധിപ്രകാരമുള്ള ശ്രീ മുത്തപ്പൻ വെള്ളാട്ടം നടത്തിക്കൊണ്ട് മുത്തപ്പന്റെ കഥ പറയുന്ന  "ശ്രീ മുത്തപ്പൻ" എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുത്തപ്പന്റെ സാന്നിധ്യത്തിൽ  നടന്നു .പ്രതിഥി ഹൗസ് ക്രീയേഷൻസിൻ്റെ  ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ശ്രീ മുത്തപ്പൻ "  
പ്രസ്തുത സ്ഥലത്ത്  ശ്രീമുത്തപ്പൻ വെള്ളാട്ടം നടത്തി.

മുത്തപ്പന്റെ മലയിറക്കവും വെള്ളാട്ടവും പിന്നീട് മലകയറ്റവും ആചാരവിധിപ്രകാരം ചെയ്താണ് ഓഡിയോ ലോഞ്ച് നടത്തിയത്. സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജ്ഞനുമായ രമേശ് നാരായണൻ ഓഡിയോ ലോഞ്ച് ശ്രീമുത്തപ്പൻ്റെ ഈശ്വര സാന്നിധ്യത്തിൽ നിർവ്വഹിച്ചു.  സിനിമയിൽ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടനും ജോയ് മാത്യുവും ചേർന്ന് ടീസർ റിലീസ് ചെയ്തു.


 ചലച്ചിത്ര ചരിത്രത്തിൽ  തന്നെ ആദ്യമായാണ് ഇങ്ങനെയൊരു ഓഡിയോ ലോഞ്ച്. അല എസ് നയന , ശ്രീമുത്തപ്പൻ സിനിമയിലെ ബാലതാരം പ്രിഥ്വി രാജീവൻ എന്നിവരും മറ്റ് അണിയറ പ്രവർത്തകരും  ചടങ്ങിൽ പങ്കെടുത്തു .

Tags