പരസ്യത്തിലഭിനയിക്കാൻ കോടികൾ വാഗ്‌ദാനം ചെയ്ത് പാൻ മസാല കമ്പനി; വമ്പൻ ഓഫറിനോട് 'നോ' പറഞ്ഞ് മാധവൻ
Aug 29, 2024, 21:59 IST
പാൻ മസാലയുടെ പരസ്യത്തിലഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് തെന്നിന്ത്യൻ നടൻ മാധവൻ. കോടികളായിരുന്നു കമ്പനി വാഗ്‌ദാനം ചെയ്തിരുന്നത്. എന്നാൽ പണത്തേക്കാളുപരി പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമാണ് മാധവൻ പാൻ മസാല പരസ്യം നിരസിച്ചതിന് കാരണം. ബോളിവുഡ് താരങ്ങൾ പാൻ മസാലയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിൽ മാധവന്റെ തീരുമാനം കയ്യടി നേടുകയാണ്.
ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും അജയ് ദേവ്ഗണും ഹൃത്വിക് റോഷനുമെല്ലാം ഇത്തരം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇത്തരം ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ താരങ്ങൾ ജനങ്ങളുടെ ജീവൻവെച്ച് കളിക്കുകയാണെന്നാണ് ഇവർക്കെതിരെ വിമർശനം ഉയർന്നത്.