സൗബിൻ നമിതയും ഒന്നിക്കുന്ന ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ; 'മച്ചാൻ്റെ മാലാഖ' ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസായി......

google news
sssss

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മച്ചാൻ്റെ മാലാഖ'. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടൊവീനോ തോമസ് ആണ് പോസ്റ്റർ റിലീസ് ചെയ്തത്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.

അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. ചിത്രത്തിൽ ബസ് കണ്ടക്ടറുളെ വേഷത്തിലാണ് സൗബിൻ എത്തുന്നത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിൽ സംവിധായകൻ ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു.

Tags