'പേട്ടറാപ്പ് ' ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു

petta rap
petta rap

 
പേട്ടറാപ്പ് എന്ന ഗാനം റിലീസായി മുപ്പതു വർഷങ്ങൾക്കു ശേഷം പ്രഭുദേവ നായകൻ ആയെത്തുന്ന പേട്ടറാപ്പ് ചിത്രത്തിലെ വിസ്മയകരമായ ഫൂട്ട് ടാപ്പിംഗ് ഗാനം ലിക്കാ ലിക്കാ  റിലീസായി. പ്രഭുദേവയും വേദികയും വ്യത്യസ്ത നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ. സെപ്റ്റംബർ 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററിൽ റിലീസാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്. ജെ. സിനുവാണ്.ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ ആലാപനം നികിതാ ഗാന്ധിയും യാസിൻ നിസാറുമാണ്. മദൻ കർക്കിയുടെ വരികൾ ലിക്കാ ലിക്കാ ഗാനത്തിന്റെ തീക്ഷണത വർധിപ്പിക്കുന്നു. ബ്ലൂ  ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് പേട്ട റാപ്പ് നിർമിക്കുന്നത്. 

പേട്ടറാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിലാണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് .എസ്, ശശികുമാർ.എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട്: ദിനേശ് കാശി,വിക്കി മാസ്റ്റർ,ലിറിക്സ് :വിവേക്,മദൻ ഖർക്കിക്രിയേറ്റീവ് സപ്പോർട്ട്: സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ്സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് : പ്രദീപ് മേനോൻ, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Tags