21 വർഷങ്ങൾക്ക് ശേഷം വീണ്ടും വിജയ്‌യുടെ നായികയായി സ്നേഹ

sneha.jpg

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സ്നേഹ. കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, സൂര്യ, വിജയ് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം നായികയായി അഭിനയിച്ച സ്നേഹ 21 വർഷങ്ങൾക്ക് ശേഷം വീണ്ടും വിജയ്‌യുടെ നായികയായി എത്തുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിലൂടെയാണ് സ്നേഹ വിജയ് ചിത്രത്തിന്റെ ഭാഗമാവുന്നത്. 2003 ൽ പുറത്തിറങ്ങിയ വസീഗരയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ഗോട്ടിന്റെ അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിൽ ഉടൻ ആരംഭിക്കും. മീനാക്ഷി ചൗധരി ആണ് മറ്റൊരു നായിക. പ്രശാന്ത്, പ്രഭുദേവ, മോഹൻ, ജയറാം, അജ്മൽ അമീർ, യോഗി ബാബു, പാർവതി നായർ എന്നിവരാണ് മറ്റ് താരങ്ങൾ.