ചിയാന്‍ 62 ല്‍ എസ് ജെ സൂര്യയും

google news
vikram

ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രത്തില്‍ എസ് ജെ സൂര്യയും ഭാഗമാകുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് നടന്‍ സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എസ് ജെ സൂര്യയും വിക്രമും ഇതാദ്യമായാണ് ഒന്നിക്കുന്നത്. എസ് ജെ സൂര്യയുടെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കുമിത് എന്നാണ് സൂചന.
ചിയാന്‍ 62 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം എസ് യു അരുണ്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 മാര്‍ച്ച് മാസത്തില്‍ 'ചിയാന്‍ 62' ചിത്രീകരണം ആരംഭിക്കും.
ഒരു നാടന്‍ ആക്ഷന്‍ ത്രില്ലര്‍ ആകും ചിയാന്‍ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് കഥ നടക്കുന്നത്. മധ്യവയസ്‌കനായാണ് ചിയാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജിവി പ്രകാശ് കുമാര്‍ ആണ് ചിയാന്‍ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആര്‍ പിക്‌ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിര്‍മ്മാണം.

Tags