ഇന്ത്യന്‍ 2ല്‍ ആദ്യം പരിഗണിച്ചത് ശിവകാര്‍ത്തികേയനെ?

shivakarthikeyan
shivakarthikeyan

ശങ്കര്‍-കമല്‍ഹാസന്‍ കോംബോ ഒന്നിച്ച പുതിയ ചിത്രമാണ് ഇന്ത്യന്‍ 2. കഴിഞ്ഞ മാസം തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. 

സിനിമയില്‍ കമല്‍ഹാസന്‍ അവതരിപ്പിച്ച സേനാപതിക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സിദ്ധാര്‍ഥ് അവതരിപ്പിച്ച ചിത്ര അരവിന്ദ് എന്നത്. എന്നാല്‍ ഈ കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് സിദ്ധാര്‍ത്ഥിനെ ആയിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

ഇന്ത്യന്‍ 2 ലേക്ക് ആദ്യം പരിഗണിച്ചത് തമിഴ് താരം ശിവകാര്‍ത്തികേയനെ ആയിരുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ സമയം നടന്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് മൂലം ശിവകാര്‍ത്തികേയന്‍ ഇന്ത്യന്‍ 2ലെ കഥാപാത്രം നിരസിക്കുകയായിരുന്നു എന്നാണ് സൂചന.

Tags