ഗായിക പി. സുശീലയ്ക്ക് കലൈഞ്ജർ പുരസ്കാരം

Singer P Susheela got Kalaignar award
Singer P Susheela got Kalaignar award

കരുണാനിധിയുടെ ഓർമ്മയ്ക്കായി കലൈഞ്ജർ നിനവ് കലൈത്തുറൈ അവാർഡ് ഏർപ്പെടുത്തുന്നതായി 2022-ലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചത്. തിരക്കഥാകൃത്ത് അരൂർ ദാസിനെയാണ് ആദ്യ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്

ചെന്നൈ: തമിഴ്‌നാട് സർക്കാർ കലാസാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കലൈഞ്ജർ സ്മാരകപുരസ്കാരത്തിന് ഗായിക പി. സുശീലയെയും കവി എം. മേത്തയെയും തിരഞ്ഞെടുത്തു. തിങ്കളാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം സമ്മാനിക്കും.

കരുണാനിധിയുടെ ഓർമ്മയ്ക്കായി കലൈഞ്ജർ നിനവ് കലൈത്തുറൈ അവാർഡ് ഏർപ്പെടുത്തുന്നതായി 2022-ലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചത്. തിരക്കഥാകൃത്ത് അരൂർ ദാസിനെയാണ് ആദ്യ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വർഷംമുതൽ ഒരു വനിതയ്ക്കും ഒരു പുരുഷനും പുരസ്കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. 

അധ്യാപകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ് കവി മുഹമ്മദ് മേത്ത. സംവിധായകരായ എസ്.പി. മുത്തുരാമൻ, കെ. പളനിയപ്പൻ, നടൻ നാസർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.