സാരിയോടുള്ള തന്റെ ഇഷ്ടം വാക്കുകൾക്ക് അതീതം ; പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ഗായിക മ‍ഞ്ജരി
singer manjari

പുത്തൻ സാരി ചിത്രങ്ങൾ പങ്കുവച്ച് ഗായിക മഞ്ജരി. സാരിയോടുള്ള തന്റെ ഇഷ്ടം വാക്കുകൾക്ക് അതീതമാണെന്നു കുറിച്ചുകൊണ്ടാണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് മഞ്ജരി. മുൻപും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഗായികയുടെ വസ്ത്രധാരണ രീതിക്ക് ആരാധകർ ഏറെയാണ്. മഞ്ജരിക്ക് നാടൻ ലുക്കും മോഡേൺ ലുക്കും ഒരുപോലെ ഇണങ്ങുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി പിന്നണിഗാനരംഗത്ത് കടന്നുവന്നത്. സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു ഇപ്പോഴും സജീവമാണ്. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപനശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

Share this story