മലയാള സിനിമയിൽ ഇൻവെസ്റ്റ് ചെയ്യാൻ സിങ്കപ്പൂർ കമ്പനി : ആദ്യ സംരംഭം ദീപു അന്തിക്കാടിനൊപ്പം !

Singapore company to invest in Malayalam cinema First venture with Deepu Anthikkad

സിങ്കപ്പൂർ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓർക്കിഡ് ഫിലിംസ് ഇൻ്റർനാഷണൽ മലയാള സിനിമാ നിർമ്മാണത്തിലേയ്ക്ക്.  മലയാളിയായ ശ്രീ രജുകുമാറിൻ്റെ നേതൃത്വത്തിലുള്ള കമ്പനി നിർമ്മിയ്ക്കുന്ന ആദ്യ സിനിമ ദീപു അന്തിക്കാട് സംവിധാനം ചെയ്യും. അമേരിക്ക ചൈന തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രികരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമ 2025 ക്രിസ്മസ്സിന് തിയ്യറ്ററുകളിൽ എത്തും.

ലക്കി സ്റ്റാർ, നാലാം മുറ എന്നീ  ചിത്രങ്ങൾക്ക് ശേഷം  ഇന്ത്യയിലെ പ്രമുഖ പരസ്യചിത്ര നിര്‍മാതാക്കളായ ഇമേജസ് ആഡ് ഫിലിംസിന്റെ ഡയറക്റ്റര്‍മാരിൽ ഒരാൾ കൂടിയായ
ദീപു അന്തിക്കാടിന്റെ മൂന്നാമത്തെ സംവിധാന  സംരംഭമാണ് ഈ ചിത്രം.  ഈ വർഷം അവസാനം  ചിത്രികരണം തുടങ്ങാനിരിക്കുന്ന ഈ ചിത്രമൊരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ജോമി കുര്യാക്കോസ്, ശ്രീജിത്ത് ഉണ്ണികൃഷ്ണൻ, ദീപു അന്തിക്കാട് എന്നിവർ ചേർന്ന് രചന നിർവ്വഹിക്കുന്നു.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയകൃഷണൻ ആർ.കെ,  പ്രൊജക്ട ഡിസൈനർ - അനന്തു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, വാർത്ത പ്രചാരണം -ജിനു അനിൽകുമാർ, വൈശാഖ് സി വടക്കേവീട്.

Tags