'തഗ് ലൈഫി'ൽ ദുൽഖറിന് പകരം സിമ്പു?

google news
simbu

കമൽഹാസനെ പ്രധാനകഥാപാത്രമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാന് പകരം സിമ്പു എത്തുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിമ്പു സിനിമയിൽ അഭിനയിക്കുന്നതിന് സമ്മതം മൂളിയതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

സിമ്പു തഗ് ലൈഫിനായി 25 ദിവസത്തെ ഡേറ്റ് നൽകിയെന്നും ഈ വാരം തന്നെ സിനിമയ്ക്കായുള്ള കരാറിൽ ഒപ്പിടുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിന് ശേഷം നടൻ സിനിമയുടെ ഭാഗമാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഏപ്രിൽ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

തഗ് ലൈഫ് പൂർത്തിയാക്കിയ ശേഷം മെയ് അവസാനത്തോടെയോ അല്ലെങ്കിൽ ജൂണിലോ എസ്ടിആർ 48 എന്ന സിമ്പുവിന്റെ പുതിയ പ്രോജക്ടിന് തുടക്കമാവും. നേരത്തെ മണിരത്‌നത്തിന്റെ 'ചെക്ക ചിവന്ത വാനത്തി'ൽ ഒരു പ്രധാന കഥാപാത്രത്തെ സിമ്പു അവതരിപ്പിച്ചിരുന്നു.