സിമ്പുവും തൃഷയും വീണ്ടുമൊന്നിക്കുന്നു

google news
simbu

വിണ്ണൈത്താണ്ടി വരുവായ എന്ന ഗൗതം മേനോന്‍ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ജോഡികളാണ് സിമ്പുവും തൃഷയും. ഇരവരും ഇതാ വീണ്ടും എത്തുകയാണ്. കമല്‍ഹാസന്‍മണിരത്‌നം ചിത്രം തഗ് ലൈഫിലാണ് തൃഷ സിമ്പുവിന്റെ നായികയാകുന്നത്. ചിത്രത്തില്‍ ഒരു പ്രാധാന കഥാപാത്രമായാണ് സിമ്പു അഭിനയിക്കുന്നത്.

ദുല്‍ഖര്‍ പ്രൊജക്ടില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് ആ റോളിലേക്ക് സിമ്പു എത്തുന്നത്. കമല്‍ഹാസനുമായി സിമ്പുവിന് കോമ്പിനേഷന്‍ റോളുകളുണ്ട്. തഗ് ലൈഫിന്റെ ചിത്രീകരണം മെയ് ആദ്യവാരമാണ് ആരംഭിക്കുക. ജയ്‌സല്‍മീറിലും ഡല്‍ഹിയിലുമായാണ് ആ?ദ്യ ഷെഡ്യൂള്‍ ആരംഭിക്കുക. ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്, നാസര്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് തഗ് ലൈഫിലെ മറ്റ് താരങ്ങള്‍.

1987ല്‍ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു.

Tags