സിജു വിൽസന്റെ 'പുഷ്പക വിമാനം' ടീസർ പുറത്ത്

pushpaka vimanam

 നവാഗതനായ ഉല്ലാസ് കൃഷ്ണ  സിജു വിൽസൻ, നമൃത ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'പുഷ്പകവിമാനം' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് തുടങ്ങിയവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

 പ്രണയം, സൗഹൃദം, അതിജീവനം എന്നിവക്ക് മുൻ​ഗണ നൽകി ആക്ഷൻ മൂഡിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. സമയത്തിന് ജീവിതത്തിലുള്ള പ്രധാന്യത്തെയാണ് ടീസറിൽ വെളിപ്പെടുത്തുന്നത്.

 രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ആരിഫാ പ്രൊഡക്ഷൻസ്. 

Tags