സിജു വിത്സന്റെ 'പുഷ്പകവിമാനം' പ്രീ ലോഞ്ച് നടന്നു

pushpaka vimanam

 നവാഗതനായ സിജു വിത്സനെ കേന്ദ്രകഥാപാത്രമാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പുഷ്പകവിമാനം. ചിത്രത്തിന്റെ പ്രീ ലോഞ്ച് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ CCL ചെന്നൈ റിനോസ് V/S കേരള സ്‌ട്രൈക്കേഴ്‌സ് മത്സര വേദിയിൽ നടന്നു .

ഒരു മെയിൽ നഴ്സിന്റേയും ഫീമെയിൽ നഴ്സിന്റേയും ജീവിതം രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.നമൃത ( വേല ഫെയിം) ആണ് ചിത്രത്തിലെ നായിക.സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി ,ലെന, മനോജ്.കെ.യു., എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.മലയാളത്തിലെ ഒരു പ്രമുഖ താരവും ചിത്രത്തിലെത്തുന്നുണ്ട്.

സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.രാഹുൽ രാജാണ് സംഗീതം. ഛായാഗ്രഹണം രവിചന്ദ്രനും എഡിറ്റിങ് അഭിലാഷ് മോഹനും നിർവഹിക്കുന്നു.രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമലയാണ് നിർവഹിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Tags