പണ്ട് സിനിമയ്ക്ക് ഡെപ്ത് ഉണ്ടായിരുന്നു, ഇന്ന് അത് ഇല്ലെന്ന് സിദ്ദിഖ്
siddiq
ഇന്നത്തെ പ്രേക്ഷകന്‍ സിനിമയെ അംഗീകരിക്കുന്നത് അതിന്റെ കണ്ടന്റ് വച്ചോ, അല്ലെങ്കില്‍ പെര്‍ഫോമന്‍സ് വച്ചോ, എത്ര കാലം നിലനില്‍ക്കും

ഇന്നത്തെ പ്രേക്ഷകര്‍ പ്രധാന്യം നല്‍കുന്നത് കഥയ്‌ക്കോ മികച്ച പ്രകടനത്തിനോ അല്ല മേക്കിംഗിന് ആണെന്ന് സംവിധായകന്‍ സിദ്ദിഖ്. എന്നാല്‍ നല്ല മേക്കിംഗ് മാത്രമുള്ള സിനിമയ്ക്ക് അധികം ആയുസ് ഉണ്ടാവില്ലെന്നും സിദ്ദിഖ് പറയുന്നു. പണ്ട് സിനിമയ്ക്ക് ഡെപ്ത് ഉണ്ടായിരുന്നു, ഇന്ന് അത് ഇല്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

ഇന്നത്തെ പ്രേക്ഷകന്‍ സിനിമയെ അംഗീകരിക്കുന്നത് അതിന്റെ കണ്ടന്റ് വച്ചോ, അല്ലെങ്കില്‍ പെര്‍ഫോമന്‍സ് വച്ചോ, എത്ര കാലം നിലനില്‍ക്കും എന്നത് വച്ചോ അല്ല. മേക്കിംഗ്, സ്‌റ്റൈലൈസേഷന്‍ ഇതൊക്കെയാണ് ഇന്നത്തെ പ്രേക്ഷകന്‍ വലിയ കാര്യമായി എടുക്കുന്നത്. അതിനൊന്നും അധികം ആയുസില്ല.

താന്‍ ബോഡിഗാര്‍ഡ് ഹിന്ദിയില്‍ എടുക്കുമ്പോള്‍ അവിടെ മേക്കിംഗിന്റെ ഒരു കാലമാണ്. കാവലന്‍ തമിഴില്‍ എടുക്കുമ്പോള്‍ അവിടെ സ്‌റ്റൈലൈസ്ഡ് സിനിമകളുടെ കാലമാണ്. ആ സിനിമകള്‍ക്ക് ഇടയിലാണ് വളരെ സിംപിള്‍ ആയെടുത്ത ബോഡിഗാര്‍ഡും കാവലനും ഹിറ്റാവുന്നത്.

Share this story