ഇനിയും കാമസൂത്ര പോലുള്ള സിനിമകൾ ചെയ്യാൻ തയ്യാറാണ്; ശ്വേത മേനോന്‍

google news
shwetha menon

മമ്മൂട്ടി നായകനായ അനശ്വരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്വേത മേനോന്‍. മലയാളത്തിന് പുറമെ തമിഴ് ,തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് താരം. സിനിമയില്‍ അത്യാവശ്യ ഗ്ലാമര്‍ റോളുകള്‍ ചെയ്യാറുള്ള നടി രതിനിര്‍വേദം, കളിമണ്ണ് പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് വിമര്‍ശനങ്ങള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് കിട്ടുന്ന ഏത് വേഷവും ചെയ്യാന്‍ യാതൊരു മടിയുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.

കരിയറിന്റെ തുടക്ക കാലത്ത് കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചാണ് ശ്വേത മേനോന്‍ വിവാദങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ ഇനിയും അത്തരം പരസ്യങ്ങള്‍ വന്നാല്‍ ചെയ്യാന്‍ തീരെ മടിയില്ലെന്നാണ് നടി ഇപ്പോഴും പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബോളിവുഡിലോ അല്ലാതെയോ ഇനി ഏത് വേഷം ചെയ്യാനും താന്‍ റെഡിയാണ്. അതിപ്പോള്‍ രതിനിര്‍വേദമാണെങ്കിലും കാമസൂത്ര ചെയ്യാനാണെങ്കിലും ഒന്നും യാതൊരുവിധ കുഴപ്പങ്ങളുമില്ല. ഞാന്‍ ചെയ്തതൊക്കെ നല്ലതാണോ ചീത്തയാണോ എന്ന് നോക്കുകയോ അതില്‍ ഖേദിക്കുകയോ ചെയ്യാറില്ല. കാരണം അതൊക്കെ ഞാന്‍ ബോധത്തോടെ ചെയ്തതാണ്. അബോധവസ്ഥയില്‍ ഞാനൊന്നും ചെയ്തിട്ടില്ലായെന്നും  ഇനിയിപ്പോള്‍ ആരെങ്കിലും ബിക്കിനി ഇട്ട് അഭിനയിക്കണമെന്നാണ് പറയുകയാണെങ്കിൽ അങ്ങനൊരു കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം വേഷങ്ങളില്‍ അഭിനയിക്കാനും ഒരുക്കമാണെന്നുമാണ് ശ്വേത പറയുന്നത്.