ഗീതു മോഹൻദാസ്-യാഷ് ചിത്രം 'ടോക്സികി'ൽ ശ്രുതി ഹാസനും

google news
shruthi

കന്നഡ സൂപ്പർ താരം യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്സിക്'. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്' എന്ന ടാഗ്‌ലൈനോടെയുള്ള ചിത്രത്തിൽ ശ്രുതി ഹാസനും ഒരു പ്രധാനവേഷത്തിൽ എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശ്രുതി സിനിമയുടെ ഭാഗമാകുന്നതിന് സമ്മതം മൂളിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ബോളിവുഡ് താരം കരീന കപൂർ സിനിമയുടെ ഭാഗമാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ട്. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ സിനിമയെക്കുറിച്ചുള്ള സൂചനകളും നടി നൽകിയിരുന്നു. കരീനയുടെ ആദ്യ കന്നഡ ചിത്രമായിരിക്കുമിത്.

ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിൻറെ രചനയും നി‍ർവഹിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.