സൂര്യ 44 ൽ ശ്രിയ ശരണും; ഇരുവരും ഒന്നിക്കുന്നത് ഇതാദ്യം..
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യയുടെ 44-ാമത്തെ ചിത്രത്തിൽ ശ്രിയ ശരണും. തമിഴിൽ രജനികാന്ത്, ജയം രവി, ധനുഷ് വിക്രം, സിമ്പു തുടങ്ങിയ മുൻനിര നായകന്മാരൊപ്പമെല്ലാം അഭിനയിച്ച ശ്രിയ ശരൺ ഇതുവരെ സൂര്യക്കൊപ്പം അഭിനയിച്ചിട്ടില്ല. ഇതാദ്യമായാണ് സൂര്യക്കൊപ്പം ശ്രിയ ശരൺ അഭിനയിക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെ ഒട്ടുമിക്ക മുൻനിര താരങ്ങൾക്കൊപ്പവും അഭിനയിച്ച ഒരു നടിയാണ് ശ്രിയ ശരൺ. വിവാഹശേഷം അഭിനയം ഉപേക്ഷിച്ചു. ഏറെ നാളുകൾക്ക് ശേഷം ശ്രിയ ശരൺ വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.
പൂജാ ഹെഗ്‌ഡെയാണ് സൂര്യ 44 ൽ നായികയായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ ജയറാം, ജോജു ജോർജ്ജ്, കരുണാകരൻ, സുജിത് ശങ്കർ, തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ശ്രിയ ശരൺ ഒരു പ്രത്യേക ഗാനത്തിൽ സൂര്യക്കൊപ്പം നൃത്തമാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.