സിനിമാ ചിത്രീകരണത്തിനിടെ ഹോളിവുഡ് നടി കേറ്റ് വിൻസ്‍ലറ്റിന് പരിക്ക്
jack
എലൻ കുറാസ് ആണ് ചിത്രത്തിൻറെ സംവിധാനം. മരിയോ കോട്ടില്ലാർഡ്, ജൂഡ് ലോ, ആൻഡ്രിയ റൈസ്ബറോ, ജോഷ് ഒകോണർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.അവതാർ 2′ ആണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കേറ്റിൻറെ മറ്റൊരു ചിത്രം.

സിനിമാ ചിത്രീകരണത്തിനിടെ ഹോളിവുഡ് നടി കേറ്റ് വിൻസ്‍ലറ്റിന് പരിക്ക്. ചരിത്ര സിനിമയായ ‘ലീ’യുടെ ഷൂട്ടിംഗിനിടെയായിരുന്നു പരിക്ക്. ക്രൊയേഷ്യയിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. പരിക്ക് ഗുരുതരമല്ലെന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനഃരാരംഭിക്കുമെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ വോഗ് മാഗസിനിൻറെ ഫോട്ടോഗ്രാഫർ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ലീ മില്ലറായാണ് കേറ്റ് എത്തുന്നത്.

എലൻ കുറാസ് ആണ് ചിത്രത്തിൻറെ സംവിധാനം. മരിയോ കോട്ടില്ലാർഡ്, ജൂഡ് ലോ, ആൻഡ്രിയ റൈസ്ബറോ, ജോഷ് ഒകോണർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.അവതാർ 2′ ആണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കേറ്റിൻറെ മറ്റൊരു ചിത്രം.

Share this story