മമ്മൂക്കയെ എനിക്ക് പേടിയാണ്, ഞാനിതുവരെ പുള്ളിയെ വിളിച്ച് സംസാരിച്ചിട്ടില്ല; ഷോബി തിലകൻ

shobi

മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായ തിലകന്റെ മകനും പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ഷോബി തിലകൻ. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഡബ്ബ് ചെയ്ത അനുഭവം പങ്കുവച്ചിരിക്കുകയാണ് ഷോബി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷോബി മമ്മൂക്കയെക്കുറിച്ച് മനസ്സ് തുറന്നത്.

‘മമ്മൂക്ക ഉള്ളത് തുറന്നു പറയും. ചിലപ്പോൾ അത് നല്ലതായിരിക്കും ചിലപ്പോൾ ചീത്തയായിരിക്കും. പക്ഷേ എനിക്ക് പേടിയാണ്. ഞാൻ അദ്ദേഹത്തിന് ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും ഞാനിതുവരെ പുള്ളിയെ വിളിച്ചിട്ട് അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.'എന്നാണ് ഷോബി പറഞ്ഞത് . അദ്ദേഹം എന്തുപറയുമെന്നുള്ള ഒരു ടെൻഷൻ എനിക്കുണ്ട്. പക്ഷെ ഇത് വരെ മോശം പറഞ്ഞിട്ടില്ല. പുള്ളി മറ്റ് പലരോടും എന്നെ കുറിച്ച് ‘ അവൻ കുഴപ്പമില്ല, നന്നായിട്ട് ചെയ്തിട്ടുണ്ട്, എന്ന് പറഞ്ഞിട്ടുണ്ട്. എന്നും ഷോബി പറയുന്നു.

ഒരിക്കൽ ഞാൻ ഏതോ ഒരു സിനിമ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക വന്നു. മമ്മൂക്ക വന്നപ്പോൾ മമ്മൂക്ക ഡബ്ബ് ചെയ്തിട്ട് ഞാൻ ചെയ്യാം എന്ന് പറഞ്ഞു മാറി നിന്നു. പുള്ളി വന്നിട്ട് ചോദിച്ചു, ആരാണ് ഡബ്ബ് ചെയ്തുകൊണ്ടിരുന്നതെന്ന്. എന്നെ കണ്ടിട്ടാണ് അദ്ദേഹം പോയത്.

ഞാൻ ഡബ്ബ് ചെയ്തത് ഒന്ന് ഇടാൻ അവരോട് പറഞ്ഞു. പുള്ളി അതൊക്കെ കേട്ടു. അത് മൊത്തം കേട്ടിട്ട്, ആ കുഴപ്പമില്ല നമുക്ക് തുടങ്ങാം എന്ന് പറഞ്ഞു. അദ്ദേഹം അങ്ങനെ അഭിപ്രായം പറയുന്ന ആളാണ്. എന്റെ ശൈലിയൊക്കെ ഇഷ്ടമുള്ള ആളാണ് അദ്ദേഹം എന്നും ഷോബി പറയുന്നു.