ഷൈൻ ടോം ചാക്കോയുടെ പാരഡൈസ് സര്‍ക്കസ് പൂര്‍ത്തിയായി

shain
സര്‍ക്കസ് കലാകാരനായിട്ടാണ് ഷൈൻ ടോം ചാക്കോ

ഷൈൻ ടോം ചാക്കോ നായകനാകുന്ന പുതിയ ചിത്രമായ 'പാരഡൈസ് സര്‍ക്കസ്'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഖൈസ് മിലെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖൈസ് മിലെന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലെ പൊഖ്റാനില്‍  പൂര്‍ത്തിയായി.

സര്‍ക്കസ് കലാകാരനായിട്ടാണ് ഷൈൻ ടോം ചാക്കോ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമത്തില്‍ തമ്പടിച്ച ഒരു സര്‍ക്കസ് ക്യാംപിലെ ജീവിതമാണ് ചിത്രം പറയുന്നത്. പാപ്പിനു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശരത്‍ ഗീതാലാല്‍ ആണ് എഡിറ്റിംഗ്.

മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും മാനിയ മൂവി മാജിക്സിന്റെയും ബാനറില്‍ സി ഉണ്ണികൃഷ്‍ണൻ നിര്‍മിക്കുന്ന ചിത്രമാണ് 'പാരഡൈസ് സര്‍ക്കസ്'.

Share this story