അവള്‍ യെസ് പറഞ്ഞു, രഹസ്യ വിവാഹമല്ല, ചിത്രം പങ്കുവെച്ച് സിദ്ധാര്‍ഥും അദിതിയും

google news
siddharth

വിവാഹ വാര്‍ത്തകള്‍ക്കു പിന്നാലെ ഔദ്യോഗിക പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും. തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. അങ്ങനെ അവള്‍ യെസ് പറഞ്ഞു എന്നാണ് സിദ്ധാര്‍ത്ഥ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇരുവര്‍ക്കും ആശംസകളുമായി നിരവധി പ്രമുഖരും രംഗത്തെത്തി.
 

Tags