ഷാർവിയുടെ 'ബെറ്റർ ടുമാറോ' യു/എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തു

google news
Sharvis Better Tomorrow censored with an UA Certificate

നിരൂപക പ്രശംസ നേടിയ ടു ഓവർ സിനിമയുടെ  സംവിധായകൻ ഷാർവിയുടെ വരാനിരിക്കുന്ന തമിഴ് ചിത്രം "ബെറ്റർ ടുമാറോ" പൂർത്തിയായി. മാനവും ഗൗരി ഗോപനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് അനുമതി നൽകി. പ്രേരണ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ ശൈലേന്ദ്ര ശുക്ല നിർമ്മിച്ചു.

സംഗീതം കുമാരസാമി പ്രഭാകരൻ ഛായാഗ്രഹണം പിജി വെട്രിവേൽ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശരവണൻ. PRO ഗോവിന്ദരാജ്  എഡിറ്റർ  ഈശ്വരമൂർത്തിയും  ഇൻ്റർനാഷണൽ പ്രമോഷൻ  അസ്ജദ് അഹമ്മദും. അഭിനേതാക്കൾ  ബോയ്‌സ് രാജൻ, ജഗദീഷ് ധർമ്മരാജ്,  ശൈലേന്ദ്ര ശുക്ല, ആർജി വെങ്കിടേഷ്, ശരവണൻ, ദിവ്യ ശിവകുമാർ, രൂപ ജഗൻ, ഉമാശങ്കർ, അക്ഷയ് കാർത്തിക്, ആശാ റാണി, ഭുവന, ശിവ സുബ്രമണി, ഹർഷൻ, ധനുഷ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു ഈ വർഷം അവസാന പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.

‘ബെറ്റർ ടുമാറോ’ എ വേക്ക് അപ്പ് കോൾ - ഞെട്ടിക്കുന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എംഡിഎംഎ പാർട്ടി മയക്കുമരുന്നിന് കടുത്ത ആസക്തിയുള്ള ജനനിയുടെയും അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന സഹോദരൻ അരവിന്ദിൻ്റെയും ജീവിതം ഇത് വിശദമാക്കുന്നു. ശക്തമായ സാമൂഹിക സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറയുന്നത്.

  Sharvis  Better Tomorrow censored with an UA Certificate

Tags