ഷെയ്ന്‍ നിഗം ചിത്രം ഹാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

google news
hal first look poster

ഷെയ്ൻ നിഗം നായകൻ ആകുന്ന 'ഹാൽ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത്‌ വിജയകുമാര്‍ ആണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ഹാല്‍ സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു പ്രണയകഥയാണ്.

ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മെയ് ആദ്യവാരം കോഴിക്കോട് ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്. തമിഴ് ചിത്രമായ മദ്രാസ്ക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്.

Tags