ഷംഷേരയുടെ ട്രെയിലർ : രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് മില്ല്യൺ കാഴ്ചക്കാർ
ranbir kapoor

രൺബീർ കപൂർ നായകനാവുന്ന പുതിയ ചിത്രം ഷംഷേരയുടെ ട്രെയിലർ പുറത്തിറങ്ങി. വൻ വരവേല്പാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി രണ്ട് മണിക്കൂറായപ്പോഴേക്കും രണ്ട് മില്ല്യണിലേറെ കാഴ്ചക്കാരെയാണ് ട്രെയിലർ സമ്പാദിച്ചത്. ഏറെ നാളുകൾക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രൺബീർ ചിത്രമാണ് ഷംഷേര.

കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് ദത്താണ് വില്ലൻ വേഷത്തിൽ. വാണി കപൂറാണ് നായിക. റോണിത് ബോസ് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റഭിനേതാക്കൾ. ഏക്താ പഥക് മൽഹോത്രയും കരൺ മൽഹോത്രയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിലേഷ് മിശ്ര, ഖിലാ ബിഷ്ട് എന്നിവരുടേതാണ് കഥ. പിയൂഷ് മിശ്രയുടേതാണ് സംഭാഷണങ്ങൾ.

Share this story