ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഷംന കാസിമിന്റെ മകനായി ജനിക്കണം : സംവിധായകന്‍ മിഷ്‌കിന്‍

shamna

ചെന്നൈ: നടി ഷംന കാസിമിന്റെ മകനായി അടുത്ത ജന്മം ജനിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ് സംവിധായകന്‍ മിഷ്‌കിന്‍. മരണം വരെ ഷംന അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മിഷ്‌കിന്‍ പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഡെവിള്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടയിലായിരുന്നു മിഷ്‌കിന്റെ വാക്കുകള്‍. സംവിധായകന്‍ പറയുന്ന വാക്കുകള്‍ കേട്ട് കരയുന്ന ഷംനയെയും വീഡിയോയില്‍ കാണാം. മിഷ്‌കിന്റെ സഹോദരന്‍ ജി.ആര്‍. ആദിത്യ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡെവിള്‍. സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കള്‍ എന്ന് വിളിക്കാറുള്ളതെന്നും ഷംന അത്തരത്തിലൊരു അഭിനേത്രിയാണെന്നും മിഷ്‌കിന്‍ പറയുന്നു.

‘എന്റെ ജീവിതത്തില്‍ വളരെ അധികം പ്രാധാന്യമുള്ള വ്യക്തിയാണ് പൂര്‍ണ. അടുത്ത ജന്മത്തില്‍ എനിക്ക് പൂര്‍ണയുടെ മകനായി ജനിക്കണം. മരണം വരെ പൂര്‍ണ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം.

 മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നറിയില്ലെങ്കിലും എന്റെ ചിത്രത്തില്‍ പൂര്‍ണ ഉണ്ടാവുമെന്നും മിഷ്‌കിന്‍ പറഞ്ഞു. സ്‌നേഹമുള്ള നടിയാണ് പൂര്‍ണ. അഞ്ച് വര്‍ഷം അഭിനയിച്ച് കഴിഞ്ഞുപോരെ വിവാഹം എന്ന് ഞാന്‍ ചോദിച്ചിരുന്നു. കല്യാണം നടന്നപ്പോഴും എനിക്ക് ഒരുപാട് സന്തോഷമായി. ഇപ്പോള്‍ ഇവരെ കാണുമ്പോഴും സന്തോഷം’.തമിഴ് സിനിമാരംഗത്ത് ഷംനയെ അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്.

Tags