നടിമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അത് പുറത്തുപറയാന്‍ തന്നെ നാണക്കേടാണെന്നും ഷക്കീല

shakeela

നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അത് പുറത്തുപറയാന്‍ തന്നെ നാണക്കേടാണെന്നും ഷക്കീല. കെഎല്‍എഫ് വേദിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് താരം സംസാരിച്ചത്.

'കിന്നാരത്തുമ്പി'യില്‍ അഞ്ച് ദിവസത്തേക്ക് ഇരുപത്തിഅയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ശേഷം പ്രതിഫലം കൂടുതല്‍ ലഭിച്ചു തുടങ്ങി. എന്നാല്‍ ഒരു സിനിമയുടെ പേരില്‍ വിളിച്ചു വരുത്തി രണ്ട് സിനിമകളില്‍ അഭിനയിപ്പിച്ചും വണ്ടിച്ചെക്ക് തന്ന് പറ്റിച്ചവരും ഉണ്ടെന്നും നടി വെളിപ്പെടുത്തി.

സിനിമ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനുള്ള ഐസിസി പ്രാവര്‍ത്തികമല്ലെന്ന് പ്രതികരിച്ച ഷക്കീല ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ പരാതിപ്പെട്ടാല്‍ പിന്നെ അവസരം ലഭിക്കില്ലെന്നും പ്രതികരിച്ചു

Tags