യാദൃശ്ചികമായാണ് ആനിയുമായി പ്രണയത്തിലായതെന്ന് ഷാജി കൈലാസ്
aani
ആനി നായികയും ഞാന്‍ സംവിധായകനും മാത്രമായിരുന്നു. യാദൃശ്ചികമായാണ് ആനിയുമായി പ്രണയത്തിലായത്. ഈ കുട്ടി കൊള്ളാമല്ലോ, ഞാന്‍ കെട്ടിയാലോ എന്ന് രണ്‍ജി പണിക്കരിനോട് ചോദിച്ചിരുന്നു. ആനിയോട് ഇതേക്കുറിച്ച് ചോദിച്ചത് അദ്ദേഹമായിരുന്നു.

ആനിയുമായുള്ള പ്രണയവിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള ഷാജി കൈലാസിന്റെ അഭിമുഖം വൈറലായി കൊണ്ടിരിക്കുകയാണിപ്പോള്‍.രുദ്രാക്ഷത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ആനിയുമായി പ്രണയത്തിലായതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതല്ല നടന്നതെന്ന് ഷാജി കൈലാസ് പറയുന്നു.

ആനി നായികയും ഞാന്‍ സംവിധായകനും മാത്രമായിരുന്നു. യാദൃശ്ചികമായാണ് ആനിയുമായി പ്രണയത്തിലായത്. ഈ കുട്ടി കൊള്ളാമല്ലോ, ഞാന്‍ കെട്ടിയാലോ എന്ന് രണ്‍ജി പണിക്കരിനോട് ചോദിച്ചിരുന്നു. ആനിയോട് ഇതേക്കുറിച്ച് ചോദിച്ചത് അദ്ദേഹമായിരുന്നു.

വ്യത്യസ്ത ജാതി മതവിഭാഗക്കാരായതിരുന്നതിന്റെ പ്രശ്നങ്ങളെല്ലാമുണ്ടായിരുന്നു. അതൊക്കെ പെട്ടെന്ന് മാറിയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പ്രശ്നങ്ങളെല്ലാം മാറിയിരുന്നു. ഞാനാരാണെന്നുള്ളതൊക്കെ അവര്‍ക്ക് പിന്നീടാണ് മനസിലായത്. കല്യാണമേ വേണ്ടെന്ന് പറഞ്ഞ് നടന്ന ഞാനിപ്പോള്‍ അവരുടെ പ്രിയപ്പെട്ട മരുമകനാണ്. അദ്ദേഹം പറഞ്ഞു.

Share this story