സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷാറൂഖ് ആശുപത്രി വിട്ട ശേഷം വീണ്ടും ഗാലറിയിലെത്തി

sharukh

സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷാറൂഖ് ഖാന്‍ ആശുപത്രി വിട്ട ശേഷം ആദ്യമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫൈനല്‍ കാണാന്‍ ഗാലറിയില്‍ എത്തി. ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലെ ഗാലറിയില്‍ മാസ്‌കണിഞ്ഞ് ഭാര്യ ഗൗരിക്കൊപ്പമാണ് ഷാറൂഖാനെത്തിയത്. ടീം ജഴ്‌സിയണിഞ്ഞാണ് ഷാറൂഖും ഗൗരിയും എത്തിയത്.
ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദാരാബാദും തമ്മിലുള്ള ആദ്യ ക്വാളിഫയറിന് ശേഷം നിര്‍ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാറൂഖിനെ അഹ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ടീം ജയിച്ചതിനു പിന്നാലെ മകള്‍ സുഹാനക്കും മകന്‍ അബ്‌റാമിനുമൊപ്പം ഗ്രൗണ്ടിലെത്തിയ ഷാറൂഖ്, കാണികളെ അഭിവാദ്യം ചെയ്യുകയും കളിക്കാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അധികൃതര്‍ അറിയിച്ചത്. അഹമ്മദാബാദില്‍ അന്ന് 45.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മത്സരം കാണാനെത്തിയ അമ്പതോളം പേര്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.

Tags