ഷാരൂഖ് ഖാന്‍ ചിത്രം 'ഡങ്കി' ഒടിടി സ്ട്രീമിങ് ആരംഭിച്ചു

srk dunki

കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഷാരൂഖ് ഖാന്‍ ചിത്രം 'ഡങ്കി' ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം ഇന്നലെ സ്ട്രീം ചെയ്ത തുടങ്ങിയത്. ആരാധകര്‍ക്ക് കിംഗ് ഖാന്‍ വക ഒരു സര്‍പ്രൈസ് ആയിട്ടാണ് ഇന്നലെ ചിത്രം ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു 'ഡങ്കി' .
സലാറും ഡങ്കിയും ക്ലാഷ് റിലീസ് ആയിട്ടാണ് ഇന്ത്യന്‍ തിയേറ്ററുകളില്‍ എത്തിയത്. ഇരു ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ഒടിടിയില്‍ എത്തിയത്. നിരവധി ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങിയ ഒരു ഫീല്‍ഗുഡ് കോമഡി ചിത്രമായിരുന്നു 'ഡങ്കി'. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരുന്നു.

Tags