വീണ്ടും ബോക്സോഫീസിൽ തരംഗമാവാനൊരുങ്ങി കിംഗ് ഖാൻ; 'ടൈഗർ വേഴ്സസ് പത്താൻ' ഏപ്രിൽ ആദ്യം ചിത്രീകരണം ആരംഭിക്കും

google news
king khan

ബോക്സോഫീസ് പിടിച്ചു കുലുക്കാൻ വീണ്ടും കിംഗ് ഖാൻ. ഒരു വർഷം കൊണ്ട് 2500 കോടി ബോക്സോഫീസിൽ നിന്ന് വാരികൂടിയതിന്റെ തിളക്കത്തിലാണ് താരം. ഇപ്പോഴിതാ സ്പൈ യൂണിവേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ടൈഗർ വേഴ്സസ് പത്താൻ' എന്ന സിനിമ ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഏപ്രിൽ ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന   വിവരങ്ങൾ.  

അതേസമയം ടൈഗർ വേഴ്സസ് പത്താന് ശേഷം 'പത്താൻ 2' ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതായും ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.