ഭാര്യയ്ക്ക് ആദ്യം നൽകിയ വാലന്റൈൻ സമ്മാനം എന്തെന്ന് പറഞ്ഞ് ഷാറൂഖ് ഖാൻ

google news
shah rukh khan

വാലന്റൈന്‍സ് ദിനത്തില്‍ ജീവിതത്തിലെ നായികയ്ക്ക് നല്‍കിയ ആദ്യ വാലന്റൈന്‍ സമ്മാനം പങ്കുവെച്ചിരിക്കുകയാണ് ഷാറൂഖ് ഖാന്‍.ഭാര്യ ഗൗരി ഖാന് സമ്മാനിച്ച ആദ്യത്തെ വാലന്റൈന്‍സ് സമ്മാനത്തെക്കുറിച്ച് അദ്ദേഹത്തോട് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍, ‘ഞാന്‍ ശരിയായി ഓര്‍ക്കുന്നുവെങ്കില്‍, ഇപ്പോള്‍ 34 വര്‍ഷമായി… ഒരു ജോടി പിങ്ക് പ്ലാസ്റ്റിക് കമ്മലുകള്‍…’ എന്നാണ് ഷാറൂഖ് ഖാന്‍ പറഞ്ഞത്.

ആരാധകരുമായി ട്വിറ്ററില്‍ നടത്തിയ ഒരു ചോദ്യോത്തര വേളയിലാണ് ഷാറൂഖ് ഖാന്‍ ഇക്കാര്യം പങ്കുവെച്ചത്. ആരാധകര്‍ നല്‍കുന്ന അളവറ്റ സ്‌നേഹത്തിനും താരം നന്ദി അറിയിച്ചു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാന്‍ തിരിച്ചു വരവ് നടത്തിയ ‘പഠാന്റെ’ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തെ തുടര്‍ന്നാണ് ചോദ്യോത്തര വേള സംഘടിപ്പിച്ചത്.

ഷാരൂഖ് തന്റെ അടുത്ത സിനിമ ഏതെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സുജോയ് ഘോഷുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ ഷാറൂഖ് ഖാന്റെ മിക്ക ചിത്രങ്ങളും തിയേറ്ററില്‍ വന്‍ വിജയമായിരുന്നു.

Tags