'ആവേശം' ഇപ്പോള്‍ തന്നെ കാണൂ'; സിനിമ കണ്ട സന്തോഷം പങ്കുവച്ച് സാമന്ത

samantha

ഫഹദ് ഫാസില്‍ ചിത്രം ആവേശം കണ്ട സന്തോഷം പങ്കുവെച്ച് സമന്ത റൂത്ത് പ്രഭു. സിനിമ കണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം ആവേശത്തിന്റെ പോസ്റ്റര്‍ പങ്കുവെയ്ക്കുകയായിരുന്നു. സിനിമയുടെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് ജീനിയസ് എന്നാണ് സമന്ത സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം സിനിമ ഇപ്പോള്‍ തന്നെ കാണൂ എന്നും താരം പറയുന്നുണ്ട്. ഇല്ലുമിനാറ്റി പാട്ടിട്ടുകൊണ്ടാണ് സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത ചിത്രം ഇപ്പോള്‍ 100 കോടി ക്ലബിനരികിലാണ്. ബോക്‌സ് ഓഫീസില്‍ 74 കോടിയാണ് ഒമ്പത് ദിവസം കൊണ്ട് കളക്ട് ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെര്‍ഫോമന്‍സാണ് ചിത്രത്തിലേത്. മേക്കിങ്ങില്‍ ഗംഭീരമാക്കിയ സിനിമയുടെ കാതല്‍ സുഷിന്‍ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററില്‍ കാണാന്‍ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Tags