സ്വവർഗരതി ഉൾപ്പെടുത്തി; ഡോക്ടർ സ്‌ട്രേഞ്ചിനെ സൗദി നിരോധിച്ചു
സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉൾപ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സൗദി അറേബ്യയിൽ പ്രദർശനാനുമതി നിഷേധിച്ചത്. കുവൈറ്റും സിനിമ നിരോധിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തുമെന്നാണ് വിവരം.

ഹോളിവുഡ് സൂപ്പർഹീറോ മൂവി ‘ഡോക്ടർ സ്‌ട്രേഞ്ചിന്റെ’ ഫോളോ-അപ്പിനായി മാർവൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ചിത്രത്തിൻ്റെ അടുത്ത ഭാഗം ‘ഡോക്ടർ സ്‌ട്രേഞ്ച് മൾട്ടിവേർസ് ഓഫ് മാഡ്‌നെസ്സ്’ മെയ് 6ന് റിലീസ് ചെയ്യാനിരിക്കെ സൗദി അറേബ്യയിൽ ചിത്രം നിരോധിച്ചതായി റിപ്പോർട്ടുകൾ.

സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉൾപ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സൗദി അറേബ്യയിൽ പ്രദർശനാനുമതി നിഷേധിച്ചത്. കുവൈറ്റും സിനിമ നിരോധിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തുമെന്നാണ് വിവരം.

ഗൾഫിലുടനീളം സ്വവർഗരതി നിയമവിരുദ്ധമാണ്. അതിനാൽ LGBTQ+ കഥാപാത്രങ്ങൾ ഉള്ളതും, ഇത്തരം സമൂഹത്തിൻ്റെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നതുമായ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല.

Share this story