അമ്മയെപ്പോലെ വധുവായി സൗഭാഗ്യ
saubhagya
താര കല്യാണിന്‍റെ യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. വിവാഹദിനത്തിൽ താൻ വധുവായി ഒരുങ്ങിയതു പോലെ മകള്‍ സൗഭാഗ്യയെ

സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരകുടുംബമാണ് താര കല്യാണിന്‍റേത്. ഇപ്പോഴിതാ അമ്മയെപ്പോലെ വധുവായി ഒരുങ്ങി നില്‍ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

താര കല്യാണിന്‍റെ യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. വിവാഹദിനത്തിൽ താൻ വധുവായി ഒരുങ്ങിയതു പോലെ മകള്‍ സൗഭാഗ്യയെ ഒരുക്കിയത് താര കല്യാൺ തന്നെയാണ്. തന്നെപ്പോലെ മകളെയും കാണാനുള്ള  ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുട്യൂബില്‍ പങ്കുവച്ച വീഡിയോയിലൂടെ താര പറയുന്നു.

സെറ്റ് സാരിയും ചുവന്ന ബ്ലൗസുമായിരുന്നു താരയുടെ വിവാഹ വേഷം. അതിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും താര സംഘടിപ്പിച്ചിരുന്നു. തന്റെ വിവാഹ ലുക്കിൽ മകളെ ഒരുക്കിയാൽ അവളായിരിക്കും കൂടുതൽ സുന്ദരിയെന്നും താര പറയുന്നു. സൗഭാഗ്യക്ക് മേക്കപ്പ് ചെയ്തു കൊടുക്കുന്ന താരയെയും വീഡിയോയില്‍ കാണാം. ശേഷം താരയുടെ വിവാഹ ഫോട്ടോ ഫ്രെയ്മിന്‍റെ സമീപം നിന്നുകൊണ്ട് പോസ് ചെയ്യുന്ന സൗഭാഗ്യയെയും വീഡിയോയില്‍ കാണാം.

തൈറോയ്ഡിനുള്ള ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണു താര കല്യാൺ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്ക് മുമ്പ് ചിത്രീകരിച്ച വീഡിയോ ആണെന്നും അമ്മ രോഗമുക്തി നേടുന്നുണ്ടെന്നും വീഡിയോയ്ക്ക് താഴെ സൗഭാഗ്യ കമന്റ് ചെയ്തു.

Share this story