നിർമ്മാതാവും സംഗീത സംവിധായകനുമായി അവതാരമെടുക്കുന്ന മറുനാടൻ മലയാളി വ്യവസായിയായി 'സതീഷ് നായർ'
satheeshnair

കോയമ്പത്തൂർ നിവാസിയായ സതീഷ് നായർ ' റെജിന ' എന്ന ബഹു ഭാഷാ സിനിമയിലൂടെ സംഗീത സംവിധായകനും നിർമ്മാതാവുമായി രംഗ പ്രവേശം നടത്തുന്നു. പ്രശസ്ത തെന്നിന്ത്യൻ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ.ഡി.സിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. ഒരു നിയോഗം കണക്കെയാണ് സതീഷ് നായർ ' റെജിന 'യുടെ നിർമ്മാതാവും സംഗീത സവിധായകനുമാവുന്നത്. അതിനെ കുറിച്ച് സതീഷ് നായർ  

" ഞാനൊരു വ്യവസായിയാണ് . സിനിമ എൻ്റെ പുതിയ സംരംഭവും.ഒന്നര വർഷം മുൻപ് എസ് എൻ മൂസിക്കൽ (SN Musical) എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ഞാൻ തന്നെ സംഗീതം നൽകിയ ഗാന ആൽബങ്ങൾ അതിൽ അപ് ലോഡ് ചെയ്തു. വലിയ സ്വീകരണമാണ് ആ ആൽബങ്ങൾക്ക് ലഭിച്ചത്. ആ സമയത്താണ് എൻ്റെ സുഹൃത്ത്, ' പൈപ്പിൻ ചുവട്ടിലെ പ്രണയം' , ' സ്റ്റാർ ' എന്നീ സിനിമകളുടെ സംവിധായകൻ ഡോമിൻ. ഡി.സിൽവ ' റെജിന ' യുടെ കഥ എന്നോട് പറഞ്ഞത്.

ആ കഥ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എന്തു കൊണ്ട് എനിക്കു തന്നെ ഈ സിനിമ നിർമ്മിച്ചു കൂടാാാ ?  മാത്രമല്ലാ സംഗീതത്തിലുള്ള എൻ്റെ കഴിവ് വെളിപ്പെടുത്താനുള്ള ഒരു അവസരവും കിട്ടുമല്ലോ എന്ന് തോന്നി . അങ്ങനെ നല്ലൊരു സന്ദർഭം ഒത്തു വന്നപ്പോൾ നിർമ്മാതാവും സംഗീത സംവിധായകനുമാവാൻ തീരുമാനിച്ചു." എന്ന് പറഞ്ഞു.  

യെല്ലോ ബിയർ പ്രൊഡക്ഷൻ എൽ എൽ പി യുടെ ബാനറിൽ നിർമ്മിക്കുന്ന ' റെജിന ' ക്ക് വേണ്ടി മലയാളത്തിൽ ഹരി നാരായണൻ രചിച്ച് സതീഷ് നായർ സംഗീതം നൽകി രമ്യാ നമ്പീശൻ പാടിയ ഗാനം കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തു. വന്ദനാ ശ്രീനിവാസൻ, കൽപന, ചിൻമയി എന്നീ ഗായികമാരാണ് ഇതര ഭാഷകൾക്കായി പാടിയവർ. ക്രൈം ത്രില്ലറായ ' റെജിന ' യെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും സതീഷ് നായർ അറിയിച്ചു.

Share this story