രാഷ്ട്രീയപ്രവേശനമില്ലെന്ന് വ്യക്തമാക്കി സഞ്ജയ് ദത്ത്

sanjay datt

രാഷ്ട്രീയപ്രവേശനമില്ലെന്ന നിലപാട് എക്‌സിലൂടെ പങ്കുവച്ച് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്നും അഥവാ അങ്ങനെയൊന്നുണ്ടെങ്കിൽ അക്കാര്യം ഔദ്യോ​ഗികമായി അറിയിക്കുമെന്നും സഞ്ജയ് ദത്ത് കുറിച്ചു.

ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ കർണാലിൽനിന്നും കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി സഞ്ജയ് ദത്ത് മത്സരിക്കുന്നു എന്ന ചർച്ച കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ്.

മൻമോഹൻ സിം​ഗ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ 2004-2005 കാലയളവിൽ യുവജനകാര്യം, കായികം എന്നീ വകുപ്പുകൾ ചെയ്തിരുന്നത് സഞ്ജയ് ദത്തിന്റെ പിതാവും നടനുമായിരുന്ന സുനിൽ ദത്താണ്. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയയാകട്ടെ എം.പിയുമാണ്. ഇതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകക്കുള്ള പ്രധാന കാരണം.

Tags