പുഷ്പ 2ല്‍ സഞ്ജയ് ദത്ത് ; ആകാംക്ഷയോടെ ആരാധകര്‍

pushpa

തെന്നിന്ത്യന്‍ താരം അല്ലു അ!ര്‍ജുന്റെ കരിയര്‍ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വലിയ കാത്തിരുപ്പിലുമാണ്. ഇപ്പോഴിതാ ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.


സിനിമയില്‍ കാമിയോ വേഷത്തിലായിരിക്കും താരമെത്തുക എന്നാണ് റിപ്പോര്‍ട്ട്. കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കുമെന്നാണ് സൂചന. എന്നാല്‍ ഈ പുതിയ കാസ്റ്റിങ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Tags