അപകീർത്തികരമായ പരാമർശം: നടി രാഖി സാവന്തിനെതിരെ മാനനഷ്ടക്കേസ് നൽകി സമീർ വാങ്കഡെ

google news
sameer vangade

മുംബൈ: നടി രാഖി സാവന്തിനെതിരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ മുൻ സോണൽ മേധാവി സമീർ വാങ്കഡെ മാനനഷ്ടക്കേസ് നൽകി. അപകീർത്തികരമായ പരാമർശത്തിനു നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. 

വാങ്കഡെ മാധ്യമശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണെന്നും സെലിബ്രിറ്റികളെയാണ് അതിനായി ലക്ഷ്യം വയ്ക്കുന്നതെന്നും രാഖി പറഞ്ഞിരുന്നു ഇതിനെതിരെയാണ്  സമീർ വാങ്കഡെ കേസ് നൽകിയിരിക്കുന്നത്.