'സംഭവ സ്ഥലത്ത് നിന്നും' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

sambava sthalathu ninnum

സിന്റോ ഡേവിഡ് സവിധാനം ചെയ്യുന്ന 'സംഭവ സ്ഥലത്ത് നിന്നും'  ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സവിധായകരായ ലാൽ ജോസ്, സോഹൻ റോയ് എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

ഡയാന ഹമീദ്, സിൻസീർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ലാൽ ജോസ്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, സുനിൽ സുഖത, ശിവാജി ഗുരുവായൂർ, അശ്വതി ശ്രീകാന്ത് തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പം മാധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ക്രിസ്തീന ചെറിയാൻ എന്നിവരും വേഷമിടുന്നു.

Tags