'മാ ഇന്തി ബംഗാരം'; സാമന്തയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

google news
samantha

ഹൈദരാബാദ്: സാമന്ത നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന് "മാ ഇന്തി ബംഗാരം" എന്നാണ് പേരിട്ടിരിക്കുന്നത്. കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. സാമന്തയുടെ ജന്മദിനമായിരുന്ന ഞായറാഴ്ചയാണ് അണിയറ പ്രവർത്തകർ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

ഡബിൾ ബാരൽ തോക്ക് പിടിച്ച് നിൽക്കുന്ന സാമന്തയെയാണ് പോസ്റ്ററില്‍ ഉള്ളത്. ചോരയില്‍ മുങ്ങിയ സാരിയും താലിയും ഈ പോസ്റ്ററില്‍ കാണാം. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് ലഭിക്കുന്ന സൂചന. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് ബംഗാരം നിർമ്മിക്കുന്നത്.