നാഗചെെതന്യയുടെ പുതിയ പ്രണയത്തെപ്പറ്റിയുള്ള ഗോസിപ്പുകള്‍ പ്രചരിപ്പിച്ചത് സാമന്തയെന്ന് ആരോപണം;മറുപടിയുമായി താരം
Wed, 22 Jun 2022
തെന്നിന്ത്യന്‍ താരം നാഗചെെതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പരന്നിരുന്നു. ഈ വാര്‍ത്ത പ്രചരിച്ചതിന് പിന്നില്‍ നടി സാമന്തയുടെ പി.ആര് ടീമാണെന്ന ആരോപണം പിന്നാലെ ഉയര്‍ന്നിരുന്നു.
നാഗചൈതന്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള മുന്‍ഭാര്യയുടെ പദ്ധതിയാണിതെന്നായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി സാമന്ത തന്നെ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.