ശാലിനിയോടും മകനോടും കുശലാന്വേഷണം നടത്തി അഭിഷേക് ബച്ചന്‍

salini
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പവര്‍ കപ്പിളായാണ് ശാലിനിയും അജിത്തും

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കെല്ലാം ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിനി അജിത്ത്.ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ബാല താരവും നായികയുമൊക്കെ ആയിരുന്നു ശാലിനി.അജിത്തുമായുള്ള വിവാഹശേഷം അഭിനയിത്തില്‍ നിന്നും മാറി കുടുംബിനിയായി മാറുകയായിരുന്നു താരം. 

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പവര്‍ കപ്പിളായാണ് ശാലിനിയും അജിത്തും അറിയപ്പെടുന്നത്. വളരെ വിരളമായി മാത്രമാണ് ശാലിനിയെയും അജിത്തിനെയും പൊതു ഇടങ്ങളില്‍ കാണാറുള്ളത്. അതുകൊണ്ട് തന്നെ ഇവരുടെതായി പുറത്തു വരുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 

ഇപ്പോഴിതാ, ശാലിനിയുടെയും മകന്റെയും ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനൊപ്പമാണ് ഇവര്‍ വീഡിയോയില്‍ ഉള്ളത്.ചെന്നൈയില്‍ ഐഎസ്‌എല്‍ ഫുട്ബോള്‍ മത്സരം കാണാനെത്തിയ ശാലിനിയോടും മകന്‍ ആദ്വിക്കിനോടും അഭിഷേക് ബച്ചന്‍ കുശലാന്വേഷണം നടത്തുന്നതാണ് വീഡിയോയില്‍. 

അഭിഷേക് ബച്ചന്‍ സഹ ഉടമയായ ചെന്നൈയിന്‍ എഫ്സിയുടെ ഫുട്ബോള്‍ മത്സരം കാണാന്‍ എത്തിയതായിരുന്നു ശാലിനിയും മകനും. ചെന്നൈയിന്‍ ആരാധകനായ മകന്‍ ആദ്വിക് ഇതേ ടീമിന്റെ ജഴ്സി അണിഞ്ഞാണ് കളി കാണാന്‍ എത്തിയത്.

ഗാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്ന ശാലിനിയെ അപ്രതീക്ഷിതമായി കണ്ട അഭിഷേക് അവര്‍ക്കരിലേക്ക് ഓടി എത്തുകയായിരുന്നു.


 

Share this story