'സലാർ' ചിത്രത്തിന്റെ പുതിയ ആക്ഷൻ പ്രൊമോ റിലീസ് ചെയ്തു

gfj


കെജിഎഫ് എന്ന ബ്ലോക്ക്‌ബസ്റ്ററിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഹോംബാലെ ഫിലിംസിന്റെ ബാനറിൽ തീയേറ്ററുകളിൽ എത്തിയ “സലാർ” പ്രേക്ഷക പ്രീതി നേടുന്നു. ഇപ്പോൾ സിനിമയിലെ പുതിയ ആക്ഷൻ പ്രൊമോ റിലീസ് ചെയ്തു

ചിത്രത്തിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1- സീസ് ഫയർ ആണ് 22ന് റിലീസായത്. ദേവയായി പ്രഭാസും വരദ രാജ മന്നാർ ആയി പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്.  ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രവി ബസ്രുർ ആണ് സംഗീത സംവിധാനം.

പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് കേരളത്തിലെത്തിൽ വിതരണം. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, നിർമാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത്  അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ.


 

Tags